Connect with us

National

അനില്‍ ദേശ് മുഖിനെതിരായ സി ബി ഐ അന്വേഷണം തുടരാം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ ആരോപണങ്ങളില്‍ ഗൗരവമുള്ളതാണെന്നും ഇതിനാല്‍ സി ബി ഐ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി ഉത്തരവ്. കേസില്‍ സ്വതന്ത്ര അന്വേഷണം ആവശ്യമാണ്. സി ബി ഐ അന്വേഷണത്തിനെതിരെമഹാരാഷ്ട്ര സര്‍ക്കാറും അനില്‍ ദേശ്മുഖും നല്‍കിയ ഹരജി തള്ളിയാണ് കോടതി ഉത്തരവ്.
അനില്‍ ദേശ്മുഖിനെതിരേമുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന്റെ ആരോപണങ്ങളില്‍ സി ബി ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്താനായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്‍ക്കാറും അനില്‍ ദേശ്മുഖും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

സസ്‌പെന്‍ഷനില്‍ കഴിയുന്ന അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെയോട് എല്ലാ മാസവും 100 കോടി രൂപ സംഘടിപ്പിച്ച് നല്‍കണമെന്ന് അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരംബീര്‍ സിംഗിന്റെ ആരോപണം. മുകേഷ് അംബാനിയുടെ വസതിക്ക് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ സച്ചിന്‍ വാസേ നിലവില്‍ എന്‍ ഐ എ കസ്റ്റഡിയിലാണ്.

 

Latest