Kerala
കവിതയെ ചൊല്ലി മുരുകന്‍ കാട്ടാക്കടക്ക് വധഭീഷണി

തിരുവനന്തപുരം | കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് വധഭീഷണി. ചോപ്പ് എന്ന സിനിമയ്ക്കായി എഴുതിയ “മനുഷ്യനാകണമെന്ന” കവിതയെ ചൊല്ലിയാണ് ഭീഷണി.ഇന്നലെയാണ് മുരുകന്‍ കട്ടാക്കടക്കെതിരെ ഫോണില്‍ ഭീഷണി സന്ദേശം വന്നത്. വിളി വന്നത് മഹാരാഷ്ട്രയില്‍ നിന്നാണെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. കണ്ണൂരുകാരന്‍ എന്നാണ് അയാള്‍ പരിചയപ്പെടുത്തിയത്.
താനൊരു നല്ല കവിയായിരുന്നുവെന്നും എന്നാല്‍ ഈ കവിത എഴുതിയതോടെ തന്റെ പതനം ആരംഭിച്ചെന്നും അയാള്‍ പറഞ്ഞെന്നും മുരുകന്‍ കാട്ടാക്കട പറഞ്ഞു. എന്നാല്‍ തുടര്‍ന്നും എഴുതാന്‍ തന്നെയാണ് തീരുമാനം. സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും മുരുകന്‍ കാട്ടാക്കട കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----