Connect with us

Kerala

ജയം ഉറപ്പ്; മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍- ഇ ശ്രീധരന്‍

Published

|

Last Updated

പാലക്കാട് | ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്ന് പാലക്കാട്ടെ എന്‍ ഡി എ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ തനിക്ക് ലഭിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ടും ലഭിച്ചു. വ്യക്തി എന്ന നിലക്കാണ് തനിക്ക് സഹായം ലഭിച്ചത്. ജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബി ജെ പിക്ക് 34 സീറ്റുവരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ 34 സീറ്റുായി എങ്ങനെ സര്‍ക്കാറുണ്ടാക്കുമെന്ന് വ്യക്തമല്ല. സര്‍ക്കാറുണ്ടാക്കാനായാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പ്രതികരിച്ചു.

34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് പരിശോധിക്കണം. ആരെയും പ്രേരിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരില്ല. കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും വരാം. മുഖ്യമന്ത്രിയായാല്‍ രാഷ്ട്രീയം കളിക്കില്ല. സംസ്ഥാനത്തെ മികച്ച രീതിയില്‍ ഭരിക്കും. പിണറായിയേക്കാള്‍ മികച്ച മുഖ്യമന്ത്രിയാകും. വ്യക്തി എന്ന നിലയിലാണ് ആളുകള്‍ തനിക്ക് സഹായം വാഗ്ദാനം ചെയ്തതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.