60 ലക്ഷം ഇന്ത്യക്കാരുടേതടക്കം 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

Posted on: April 4, 2021 4:40 pm | Last updated: April 4, 2021 at 5:45 pm

ലണ്ടന്‍ | 106 രാജ്യങ്ങളില്‍ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചോര്‍ന്ന വ്യക്തിപരമായ വിവരങ്ങള്‍ അടക്കം ചില ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ലഭ്യമാണ്. ഫോണ്‍ നമ്പറുകള്‍, ഫേസ്ബുക്ക് ഐഡികള്‍, മുഴുവന്‍ പേരുകള്‍, സ്ഥലവിവരങ്ങള്‍, ജനനത്തീയതികള്‍, ഇമെയില്‍ ഐഡികള്‍ തുടങ്ങിയവയാണ് ചോര്‍ന്നത്. അതേ സമയം ഇവയെല്ലാം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാന്‍ കഴിയും വിധമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകള്‍, 1.1 കോടി ബ്രിട്ടീഷ് പൗരന്മാരുടെ വിവരങ്ങള്‍, 60 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ചോര്‍ന്ന വിവരങ്ങളില്‍ പെടുന്നു. അതേ സമയം ഈ ചോര്‍ച്ച രണ്ട് വര്‍ഷം മുമ്പ് നടന്നതാണെന്നും ചോരാന്‍ ഇടയായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതാണെന്നുമാണ് ഫേസ്ബുക്ക് ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുന്നത്.

ചോര്‍ന്ന ഡേറ്റക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ടെങ്കിലും സൈബര്‍ കുറ്റവാളികള്‍ക്ക് ഇത് വിലപ്പെട്ട വിവരങ്ങള്‍ തന്നെയാണെന്ന് സൈബര്‍ ക്രൈം ഇന്റലിജന്‍സ് വിദഗ്ധരുടെ അഭിപ്രായം