Connect with us

National

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍; 22 സൈനികര്‍ക്ക് വീരമൃത്യു

Published

|

Last Updated

റായ്പുര്‍ | ഛത്തീസ്ഗഢില്‍ മാവോവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 22 സൈനികര്‍ക്ക് വീരമൃത്യു. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റു. 17 സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി ബിജാപുര്‍ എസ് പി കാമലോചന്‍ കശ്യപ് അറിയിച്ചു. ഏറ്റുമുട്ടലില്‍ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച സുക്മബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു.

എസ്ടിഎഫ്, ഡിആര്‍ജി, സിആര്‍പിഎഫ്, കോബ്ര എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നാനൂറോളം പേരാണ് ഓപ്പറേഷനായി ഈ മേഖലയിലേക്ക് പോയത്.