Kerala
രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍
കല്‍പ്പറ്റ | നിയമസഭാതിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുല്‍ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും.
ഈ മാസം നാലിന് രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മാനന്തവാടി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ മാനന്തവാടിയിലാണ് ആദ്യ റോഡ് ഷോ. തുടര്‍ന്ന് ബത്തേരിയിലും കല്‍പറ്റയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
വയനാടിന് പുറമേ കോഴിക്കോട്, മലപ്പുറം ജില്ലകളിലും രാഹുല്‍ ഗാന്ധി റോഡ്ഷോകളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.







