Connect with us

Gulf

സഊദിയിൽ പെട്രോൾ വില വർധിച്ചു; ആദ്യമായി രണ്ട് റിയാലിന് മുകളിൽ

Published

|

Last Updated

ദമാം | സഊദിയിൽ പ്രതിമാസ പെട്രോൾ വിലയിൽ നേരിയ വർധന. രാജ്യത്തെ എണ്ണ വിതരണ കമ്പനിയായ സഊദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്.

പുതിയ വില നിലവിൽ വന്നതോടെ പെട്രോള്‍ വില ആദ്യമായി ലിറ്ററിന് രണ്ട് റിയാലിന് മുകളിലെത്തി. 95 ഇനം പെട്രോളിന് ലിറ്ററിന് 1.94 റിയാലില്‍ നിന്ന് 2.04 ആയും 91 ഇനം പെട്രോളിന് ലിറ്ററിന് 1.81 റിയാലില്‍ നിന്ന് 1.90 ആയും വര്‍ധിച്ചു.

ഡീസൽ വില വർധിപ്പിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണ്  ആഭ്യന്തര മാര്‍ക്കറ്റില്‍ പ്രതിമാസ വില ക്രമീകരിക്കുന്നത്.

Latest