Connect with us

Covid19

സുനില്‍ ഛേത്രിക്ക് കൊവിഡ്

Published

|

Last Updated

ബെംഗളൂരു | ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അദ്ദേഹം അറിയിച്ചു. ട്വിറ്ററിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐ എസ് എല്‍) അദ്ദേഹം കളിച്ചിരുന്നു. ബെംഗളൂരു എഫ് സിക്ക് വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങിയത്. ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കുള്ള 35 അംഗ സാധ്യതാ ടീമില്‍ ഛേത്രിയുടെ പേരുമുണ്ടായിരുന്നു.

മാര്‍ച്ച് 25, 29 തീയതികളില്‍ ഒമാന്‍, യു എ ഇ എന്നിവക്കെതിരെയാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍. ഇന്ത്യക്ക് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരമാണ് ഛേത്രി.

---- facebook comment plugin here -----

Latest