Connect with us

National

നാല് വർഷത്തിനിടെ 170 കോൺഗ്രസ് എം എൽ എമാർ മറ്റ് പാർട്ടികളിൽ ചേക്കേറി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ കോണ്‍ഗ്രസിലെ 170 ഓളം എം എല്‍ എമാര്‍ മറ്റ് പാർട്ടികളിൽ ചേക്കേറിയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) റിപ്പോർട്ട്. 2016 മുതൽ 2020 വരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്കിടെയാണ് 170 ഓളം എം എല്‍ എമാര്‍ കോണ്‍ഗ്രസ് വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ പാര്‍ട്ടികള്‍വിട്ട് തിരഞ്ഞെടുപ്പുകളില്‍ വീണ്ടും മത്സരിച്ച 433 എം പിമാരുടെയും എം എല്‍ എമാരുടെയും സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാണ് നാഷണല്‍ ഇലക്ഷന്‍ വാച്ചും എഡിആറും ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ അഞ്ച് ലോക്‌സഭാംഗങ്ങള്‍ ബി ജെ പി വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഏഴ് രാജ്യസഭാംഗങ്ങളാണ് പാര്‍ട്ടിവിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ഈ കാലയളവില്‍ ബി ജെ പി വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് 18 എം എല്‍ എമാര്‍ മാത്രമാണ്.  2016നും 2020നുമിടെ വീണ്ടും മത്സരിച്ച 405 എം എല്‍ എമാരില്‍ 182 പേര്‍ വിവിധ പാര്‍ട്ടികള്‍ വിട്ട് ബി ജെ പിയില്‍ ചേര്‍ന്നു. 38 പേര്‍ വിവിധ പാര്‍ട്ടികളില്‍ നിന്ന് കോണ്‍ഗ്രസിലെത്തി. 25 പേര്‍ തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) യില്‍ ചേര്‍ന്നു.

Latest