Connect with us

National

ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന ഹരജി കോടതി തള്ളി

Published

|

Last Updated

മുംബൈ | ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ബോംബെ ഹൈക്കോടതി തള്ളി. മുന്‍ഗണന അവകാശപ്പെട്ട് വാക്സിന്‍ നേടാന്‍ ശ്രമിക്കുന്നത് സ്വാര്‍ഥതയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി കോടതി തള്ളിയത്.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം അഭിഭാഷകരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ജഡ്ജിമാര്‍, അഭിഭാഷകര്‍, ജീവനക്കാര്‍ എന്നിവരടക്കം നിയമസംവിധാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ കൊവിഡ് മുന്നണി പ്രവര്‍ത്തകരായി കണക്കാക്കണമെന്നും അവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ശുചീകരണ തൊഴിലാളികള്‍, നിരവധി സ്വകാര്യ സംഘടനകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായും കോടതി ഹരജിക്കാരെ ഓര്‍മിപ്പിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഡബ്ബാവാലകള്‍ക്കും മറ്റും വേണ്ടി പൊതുതാല്‍പര്യ ഹര്‍ജി എന്തുകൊണ്ട് സമര്‍പ്പിക്കപ്പെടുന്നില്ലെന്ന് കോടതി ചോദിച്ചു.

---- facebook comment plugin here -----

Latest