Connect with us

Covid19

ലോകത്തെ കൊവിഡ് മരണം 26.20 ലക്ഷം പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് ഭീതിയില്‍ ഒരു കുറവും വരാതെ ലോകം. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ പതിനൊന്ന് കോടി എണ്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു. വൈറസ് മൂലം ഇതിനകം 26.20 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒന്‍പതുകോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

ലോകത്ത് ഏറ്റവും കേസുള്ള അമേരിക്കയില്‍ രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.5.40 ലക്ഷം പേര്‍ മരിച്ചു.നിലവില്‍ 87ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഇന്ത്യയില്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രോഗബാധിതരുണ്ട്. 16,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.81 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.മരണസംഖ്യ 1.58 ലക്ഷമായി ഉയര്‍ന്നു. രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്.ഇതുവരെ 2.10 കോടി പേര്‍ക്ക് കുത്തിവയ്പെടുത്തു.

ഒരു കോടി പതിനൊന്ന് ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.റഷ്യയില്‍ 43 ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ 42 ലക്ഷം പേര്‍ക്കും,ഫ്രാന്‍സില്‍ 39 ലക്ഷം പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.