Connect with us

Kerala

മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുന്നു: കെ സുരേന്ദ്രന്‍

Published

|

Last Updated

ആലപ്പുഴ | കിഫ്ബി ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളത് കൊണ്ട്, ഒരു കേസന്വേഷണത്തില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്‍മാറണമെന്ന് പറയുന്നതിന് അടിസ്ഥാനമില്ല. കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ട് മാത്രം ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്ന് പറയാനാകില്ല. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണ്. അഴിമതി പിടിക്കപ്പെടും എന്ന അവസ്ഥ വരുമ്പോള്‍ ഇതാണ് പിണറായിയുടെ സ്ഥിരം രീതി. ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ടും സമാനമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest