Connect with us

Kerala

യുവതിയെ തട്ടിക്കൊണ്ടുപോകല്‍; മുഖ്യപ്രതി പിടിയില്‍

Published

|

Last Updated

ആലപ്പുഴ | സ്വര്‍ണക്കടത്ത് സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് സംശയിക്കുന്ന മാന്നാര്‍ സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് ഇന്ന് പുലര്‍ച്ചയോടെ പിടിയിലായത്. ഇയാളെ തെളിവെടുപ്പിനായി മാന്നാറിലെത്തിച്ചു. കൂടെയുള്ളവരെക്കുറിച്ചുശള്ള വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പിടിച്ചെടുത്തു.

യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികള്‍ക്ക് കാണിച്ചുകൊടുത്ത മാന്നാര്‍ സ്വദേശി പീറ്ററിനെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

ദുബൈയില്‍ നിന്ന് കഴിഞ്ഞ 19ന് നാട്ടിലെത്തിയ മാന്നാര്‍ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെ വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോകുകയായിരുന്നു. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ ബിന്ദു നടത്തിയിരുന്നു.

 

 

Latest