Connect with us

Kerala

ഇന്ധന വില വര്‍ധനക്കെതിരെ രാജ്യവ്യാപക ഭാരത് ബന്ദ് ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജനങ്ങളെ കൊള്ളയടിക്കുന്ന എണ്ണ വില വര്‍ധനക്കെതിരേയും ജി എസ് ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ചും വ്യാപാരസംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമാവില്ലെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് സംഘടനകളും ബന്ദില്‍ പങ്കെടുക്കുന്നില്ല.

കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെ നാല്‍പ്പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്റെ ഭാഗമാവുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് വരെയാണ് ബന്ദ്. ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Latest