Connect with us

Covid19

സഊദിയിൽ കൊവിഡ് കേസുകളിൽ വീണ്ടും വർധന

Published

|

Last Updated

ദമാം | സഊദിയിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയർന്നു. പുതുതായി 335 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചികിത്സയിലായിരുന്ന 323 രോഗികൾ രോഗമുക്തി നേടുകയും നാല് പേർ മരണപ്പെടുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 375,668 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 366,735 പേർ രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ  നിരക്ക് 97.6 ശതമാനമായി ഉയർന്നിട്ടുണ്ട്. രോഗം ബാധിച്ച് 6470 പേർ മരണപെട്ടതോടെ മരണനിരക്ക് 1.7 ശതമാനമായി.

റിയാദ് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്‌തത്; 163. കിഴക്കൻ പ്രവിശ്യ 63, മക്ക 52, അൽ ഖസീം 15, അസീർ 10, നജ്‌റാൻ 8, അൽജൗഫ് 6, മദീന 5, ഹാഇൽ 4, ജീസാൻ 3, വടക്കൻ മേഖല 2, അൽ-ബഹ 2, തബൂക്ക് 2. 2,463 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 486 പേരുടെ നില ഗുരുതരമായി തുടരുകയാണ്‌

Latest