സി പി എം നേതാവും മുന്‍ എം എല്‍ എയുമായ ബി രാഘവന്‍ അന്തരിച്ചു

Posted on: February 23, 2021 8:26 am | Last updated: February 23, 2021 at 11:41 am

തിരുവനന്തപുരം | സി പി എം നേതാവും മുന്‍ എം എല്‍ എയുമായ ബി രാഘവന്‍ (68) അന്തരിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കൊല്ലം ജില്ലയിലെ നെടുവത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് രാഘവന്‍ നിയമസഭാംഗമായത്. പട്ടികജാതി-വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.