Connect with us

International

ഇറാഖിലെ യു എസ് സൈനിക താവളത്തിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം; സൈനിക കരാറുകാരന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബഗ്ദാദ് | ഇറാഖിലെ യു എസ് സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ സൈനിക കരാറുകാരന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ നഗരമായ എര്‍ബിലിലെ വിമാനത്താവളത്തിനു നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റവരില്‍ ഒരാള്‍ അമേരിക്കന്‍ സൈനികനാണ്. കുര്‍ദ് മേഖല ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും ഇറാഖ് സൈനിക മേധാവി പറഞ്ഞു.

2020 ജനുവരിയില്‍ ബഗ്ദാദില്‍ നടന്ന അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിലെ ഉന്നത സൈനിക ജനറലായ കാസിം സുലൈമാനിയും മുതിര്‍ന്ന ഇറാഖിലെ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Latest