Connect with us

Kerala

ഡോളര്‍ കടത്ത് കേസ്; സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എം ഡി. സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയും വിദേശത്തേക്ക് കടത്തുകയും ചെയ്‌തെന്നാണ് കേസ്. ഇന്ന് രാവിലെ മുതല്‍ ഈപ്പനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്തുവരികയായിരുന്നു.

ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ആണെന്നാണ് കസ്റ്റംസ് പറയുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ 1,90,000 ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.

Latest