Connect with us

National

ബിഹാറില്‍ നേരിയ ഭൂചലനം

Published

|

Last Updated

പാറ്റ്‌ന | ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ ഭൂചലനം. തിങ്കളാഴ്ച രാത്രി 9.23 ഓടെയാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നളന്ദക്ക് 20 കിലോമീറ്റര്‍ വടക്ക്- പടിഞ്ഞാറ് അകലെയാണ് ഭൂചലനം. അതേ സമയം ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേരത്തെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലും ഭൂമി കുലുങ്ങിയിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രതയാണ് ഭൂകമ്പത്തിനുണ്ടായിരുന്നത്. പോര്‍ട്ട് ബ്ലെയറിന് തെക്ക്- കിഴക്ക് 258 കിലോമീറ്റര്‍ ദൂരത്ത് വൈകീട്ട് 7.23ഓട് കൂടിയാണ് ഭൂകമ്പം ഉണ്ടായത്

Latest