Connect with us

Gulf

മസ്ജിദുൽ ഹറമിൽ തീർഥാടകർക്ക് മികച്ച സൗകര്യങ്ങളൊരുക്കി 

Published

|

Last Updated

മക്ക | മസ്ജിദുൽ ഹറമിലെത്തുന്ന ഉംറ തീർഥാടകർക്ക് മികച്ച സൗകര്യങ്ങളൊരുക്കി ഹറം കാര്യ മന്ത്രാലയം. മുതിർന്നവർക്കും പ്രായം ചെന്നവർക്കും ഹറമിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനുമായി പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് മന്ത്രാലയം ഒരുക്കിയത്.

ഉംറ നിർവഹിക്കുന്നതിനായി ഹറമിലെത്തുന്ന പ്രായം ചെന്നവർക്കും വൈകല്യമുള്ളവർക്കും ഇനിമുതൽ അനായാസം വാഹനങ്ങളിൽ മതാഫിലേക്ക് പ്രവേശിക്കാൻ കഴിയും.

 

അല്ലാഹുവിന്റെ അതിഥികൾക്ക് മികച്ച  സൗകര്യങ്ങൾ ഒരുക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ഡോ. അബ്ദുൽ റഹ്‌മാൻ അൽ -സുദൈസ്‌ പറഞ്ഞു.

Latest