Connect with us

Malappuram

മലപ്പുറം സോണിലെ എസ് വൈ എസ് സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് സമാപനം

Published

|

Last Updated

കൂട്ടിലങ്ങാടി സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം | “ധാര്‍മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം” എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച മലപ്പുറം സോണിലെ ഏഴ് സര്‍ക്കിളുകളില്‍ യൂത്ത് കൗണ്‍സിലുകള്‍ സമാപിച്ചു.

മേല്‍മുറി സര്‍ക്കിളില്‍ സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, കൂട്ടിലങ്ങാടിയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എന്‍ എം സ്വാദിഖ് സഖാഫി, കുറുവയില്‍ ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദുറഹീം, കോഡൂരില്‍ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, മലപ്പുറത്ത് സോണ്‍ പ്രസിഡന്റ് നജ്മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍, മക്കരപ്പറമ്പില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗം പി പി മുജീബ് റഹ്മാന്‍, പൂക്കോട്ടൂരില്‍ കേരള മുസ്്‌ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വിവിധ സര്‍ക്കിളുകളില്‍ സിദ്ധീഖ് മുസ്ലിയാര്‍ മക്കരപ്പറമ്പ്, ദുല്‍ഫുഖാര്‍ അലി സഖാഫി, മുസ്തഫ മുസ്ലിയാര്‍ പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, കെ ആര്‍ സഖാഫി പഴമള്ളൂര്‍, ബദ്‌റുദ്ധീന്‍ കോഡൂര്‍, അഹമ്മദ് അലി കോഡൂര്‍, എം കെ അബ്ദുസ്സലാം എന്നിവര്‍ കൗണ്‍സിലുകള്‍ക്ക് നേതൃത്വം നല്‍കി.