Connect with us

Kerala

പൊതുജനങ്ങൾക്ക് അഴിമതി പരാതിപ്പെടാൻ ഓൺലൈൻ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം | സർക്കാർ സംവിധാനത്തിൽ അഴിമതിയോ മറ്റ് തെറ്റുകളോ ഉണ്ടായാൽ അതേക്കുറിച്ചു പൊതുജനങ്ങൾക്ക് ഇനി മുതൽ നേരിട്ട് പരാതിപ്പെടാൻ സംവിധാനമൊരുക്കി സംസ്ഥാന സർക്കാർ. പൊതുജനങ്ങൾക്ക് തെളിവുകളടക്കം സമർപ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ആണ് ഇതിന് വേണ്ടി ഒരുക്കുന്നത്. ഇതുവഴി ഫോൺ സന്ദേശങ്ങൾ, സ്ക്രീൻഷോട്സ് , എസ്എംഎസ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാം.

ജനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം അഴിമതിയും കെടുകാര്യസ്ഥതയും പൂർണമായി തുടച്ചു നീക്കാനും സർക്കാർ സംവിധാനങ്ങളുട കാര്യക്ഷമത വർധിപ്പിക്കാനും സഹായകമാകുമെന്നത് സുനിശ്ചിതമാണ്. പൊതു പങ്കാളിത്തത്തോടു കൂടി നടത്തുന്നതായതിനാൽ ഈ പദ്ധതിയുടെ പേര് പൊതുജനങ്ങൾക്ക് നിർദേശിക്കാം.

പേരുകൾ corruptionfreekeralam@gmail.com എന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നവർക്ക് പുരസ്കാരമുണ്ടാകും.

---- facebook comment plugin here -----

Latest