ലുലു ലിവ് ഫോർ ഫ്രീ വിജയികളെ പ്രഖ്യാപിച്ചു

Posted on: January 3, 2021 11:06 pm | Last updated: January 3, 2021 at 11:06 pm

അബുദാബി | ലുലു ലിവ് ഫോർ ഫ്രീ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിജയികളെ പ്രഖ്യാപിച്ചു. 20 വിജയികൾക്ക് മെഗാ സമ്മാനമായി 75,000 ദിർഹത്തിന്റെ ഒരു വർഷത്തെ താമസ വാടകയും 750 വിജയികൾക്ക് 2,000 ദിർഹത്തിന്റെ ഷോപ്പിംഗ് വൗച്ചറുകളുമാണ് നൽകുന്നത്.

നൂറോ അതിലധികമോ ദിർഹത്തിന് ലുലുവിൽ നിന്നും സാധനങ്ങൾ വാങ്ങിയവരിൽ നിന്നുമാണ് വിജയികളെ തിരഞ്ഞെടുത്തത്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നറുക്കുവീണ ആദ്യഘട്ട ഭാഗ്യശാലികൾക്ക് 2,000 ദിർഹത്തിന്റെ ഷോപ്പിംഗ് വൗച്ചറുകളാണ് സമ്മാനിച്ചത്‌.

പലതരം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഉപഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേറിട്ട സമ്മാന പദ്ധതി നടപ്പാക്കിയതെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ പറഞ്ഞു. കൂടുതൽ ഭാഗ്യശാലികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ലുലു കോ-ബ്രാൻഡഡ് എ ഡി സി ബി, എമിറേറ്റ്സ് എൻ ബി ഡി കാർഡുകൾ വഴി നടത്തുന്ന ഇടപാടുകൾക്ക് 20 ശതമാനം ഇളവും ഏർപ്പെടുത്തിയിട്ടുണ്ട്.