അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

Posted on: January 3, 2021 10:29 pm | Last updated: January 4, 2021 at 7:45 am

തിരുവനന്തപുരം | കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (55) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു മരണം.

ഞായറാഴ്ച രാവിലെ തലകറങ്ങി വീണ അദ്ദേഹത്തെ മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമാണെന്ന് കണ്ടെതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ജനപ്രിയ സിനിമാ ഗാനങ്ങളുടെ രചയിതാവായിരുന്നു. ഗായകൻ കൂടിയായിരുന്നു.

1965 നവംബര്‍ 20ന് ആലപ്പുഴയിലെ കായംകുളത്താണ് അനില്‍ പനച്ചൂരാന്‍ എന്ന പി യു അനില്‍ കുമാറിന്റെ ജനനം. ഗാനരചനാ, സിനിമാ രംഗത്ത് നിലയുറപ്പിക്കുന്നതിന് മുമ്പ് അഭിഭാഷകനായിരുന്നു. പിതാവ് : ഉദയഭാനു, മാതാവ് : ദ്രൗപതി, ഭാര്യ : മായ. മക്കൾ : മൈത്രേയി, അരുൾ.

ALSO READ  കഅബയുടെ വാതിൽ രൂപകൽപ്പന ചെയ്‌ത എൻജിനീയർ മുനീർ സാരി അൽ ജുന്തി അന്തരിച്ചു