Connect with us

Techno

ലാവയുടെ 'മെയ്ഡ് ഇന്‍ ഇന്ത്യ' സ്മാര്‍ട്ട് ഫോണ്‍ ജനുവരിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ കമ്പനിയായ ലാവ മൊബൈല്‍സിന്റെ രാജ്യത്ത് തന്നെ നിര്‍മിച്ച സ്മാര്‍ട്ട് ഫോണ്‍ അടുത്ത മാസം ഏഴിന് അവതരിപ്പിക്കും. ലാവയുടെ സ്മാര്‍ട്ട് ഫോണ്‍ വരുന്നതോടെ വ്യവസായ മേഖല തന്നെ മാറുമെന്നാണ് കമ്പനി പ്രസിഡന്റ് സുനില്‍ റെയ്‌ന അവകാശപ്പെടുന്നത്.

നാല് പുതിയ സ്മാര്‍ട്ട് ഫോണുകളാണ് ലാവ ഇറക്കുക. അയ്യായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ വിലയുള്ളതാകും ഈ ഫോണുകള്‍. നോക്കിയ, മോട്ടോറോള പോലുള്ള മറ്റ് ബ്രാന്‍ഡുകള്‍ക്ക് വേണ്ടി നിര്‍മാണം നടത്തുകയാണ് ഇപ്പോള്‍ ലാവ.

രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ മേഖല ചൈനീസ് കമ്പനികള്‍ കൈയടക്കി വെച്ച പശ്ചാത്തലത്തിലാണ് ലാവയുടെ മെയ്ഡ് ഇന്‍ ഇന്ത്യ സ്മാര്‍ട്ട്‌ഫോണുകളുടെ കടന്നുവരവ്. മറ്റൊരു ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സും തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ട്.