Kerala
കോഴിക്കോട് വന്‍ തീപ്പിടിത്തം; ആളപായമില്ല

കോഴിക്കോട് | ഫറോക്ക് ചെറുവണ്ണൂരില്‍
വന്‍ തീപ്പിടിത്തം. പ്രദേശത്തെ കാര്‍ ഷോറൂമിന് സമീപത്തെ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തിലാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ 5.30നാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ കിടന്നുറങ്ങുകയായിരുന്ന 15ഓളം തൊഴിലാളികളെ നാട്ടുകാര്‍ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സമീപത്തെ കാര്‍ ഷോറൂമില്‍ നിന്ന് കാറുകള്‍ എടുത്ത് മാറ്റി. തൊട്ടടുത്ത മറ്റ് കടകകളില്‍ നിന്നും ആളുകളെ ഒഴുപ്പിച്ചു. ജനവാസ മേഖലയായതിനാല്‍ പ്രദേശത്ത് നിന്നും വലിയ പുക ഉയരുന്നത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ ആളിപ്പടര്‍ന്നതാണ് വലിയ അഗ്നിബാധക്ക് ഇടയാക്കിയത് .തീ പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കോഴിക്കോട് ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന്, മുക്കം എന്നിവിടങ്ങളില്‍ നിന്നുള്ള 20 ഓളം യൂണിറ്റ് അഗനിശമന വിഭാഗം ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മലപ്പുറത്ത് നിന്ന് കൂടുതല്‍ യൂണിറ്റും കരിപ്പൂര്‍ വിമാനത്താവളത്തിലുള്ള അഗ്നിശമന യൂണിറ്റും സ്ഥലത്തെത്തിയിട്ടുണ്ട്. തീപ്പിടിത്തം സംബന്ധിച്ചും രക്ഷാപ്രവര്‍ത്തനം സംബന്ധിച്ചും എന്തെങ്കിലും വീഴ്ച സംഭവിച്ചുണ്ടെങ്കില്‍ കലക്ടര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലയുടെ ചമുതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. സ്ഥാപനത്തിന് ലൈസന്‍സുണ്ടോയെന്നത് പരിശോധിക്കുമെന്ന് കലക്ടര്‍ സാംബവശിവ റാവു അറിയിച്ചു.