Connect with us

Kerala

മുക്കം നഗരസഭയിലെ ലീഗ് വിമതന് വധഭീഷണി

Published

|

Last Updated

കോഴിക്കോട് | മുക്കം നഗരസഭാ ഭരണത്തിന് ഇടതുമുന്നണിയെ പിന്തുണച്ച ലീഗ് വിമതന്‍ അബ്ദുല്‍ മജീദിന് വധഭീഷണി. ഭാര്യയെ വിധവയാക്കും എന്നായിരുന്നു സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ഭീഷണി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യൂത്ത് ലീഗിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി ശബ്ദസന്ദേശം വന്നത്. തുടര്‍ന്ന് കെ എം സി സിയുടെ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെട്ടു. ഈ ഗ്രൂപ്പില്‍ മജീദിന്റെ സഹോദരന്‍ അംഗമാണ്. തുടര്‍ന്നാണ് ഭീഷണി മജീദ് അറിയുന്നത്.

മുക്കം നഗരസഭ മുപ്പതാം ഡിവിഷന്‍ ഇരട്ടക്കുളങ്ങരയില്‍ നിന്നുള്ള കൗണ്‍സിലറായ അബ്ദുല്‍ മജീദിന്റെ പിന്തുണ ഇരു മുന്നണികള്‍ക്കും ഭരണമുറപ്പിക്കാന്‍ നിര്‍ണായകമായിരുന്നു.

---- facebook comment plugin here -----

Latest