Connect with us

Ongoing News

പോപ്പുലര്‍ ഫിനാന്‍സ്: ജപ്തി നടത്തി

Published

|

Last Updated


പത്തനംതിട്ട | കോന്നി പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജപ്തി നടപടികള്‍ നടന്നു.  കോന്നിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പോപ്പുലര്‍ ഫിനാന്‍സിന്റെ ഉടമ തോമസ് ദാനിയേലിന്റെ പേരിലുള്ള 3.87 ഏക്കർ സ്ഥലമാണ് ജപ്തി ചെയ്തത്.കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം വി-കോട്ടയം വില്ലേജ് ഓഫീസര്‍ ജപ്തി ചെയ്ത് റിക്കാര്‍ഡുകള്‍ തയ്യാറാക്കി തഹസില്‍ദാര്‍ക്ക് നല്‍കി.

വില്ലേജ് ഓഫീസര്‍ ആര്‍.അരുണ്‍,  വില്ലേജ് അസിസ്റ്റന്റ് കെ.വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരായ എസ്.സുധീര്‍, ആര്‍.സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ജപ്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Latest