Connect with us

Kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം |  തദ്ദേശ തിരഞ്ഞെടുപ്പിലെ ഐതിഹാസിക വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഇടുതുപക്ഷം ഔദ്യോഗികമായി കടക്കുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ പത്തിനാണ് പ്രയാണം തുടങ്ങുക.

രാവിലെ കൊല്ലത്ത് വൈകിട്ട് പത്തനംതിട്ടയില്‍ സമാപിക്കുന്ന രൂപത്തിലാണ് ഇന്നത്തെ യാത്ര.
വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് ആശയ സ്വരൂപണമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. എല്ലാം ജില്ലകളിലും എല്‍ ഡി എഫിന്റെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം. ജില്ലകളില്‍ നിന്നും ഉയരുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലാകും 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പ്രകടന പത്രിക തയ്യാറാക്കുന്നത്. 2016ലും പിണറായി വിജയന്‍ സമാനമായി പര്യടനം നടത്തിയിരുന്നു.

 

 

Latest