Connect with us

Covid19

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ലാസ്; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

കൊല്ലം | കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി കൊല്ലം ജില്ലയിലെ പുനലൂര്‍ സെന്റ് ഗോരേറ്റി സ്‌കൂള്‍ അധികാരികള്‍ കുട്ടികളെ വിളിച്ചുവരുത്തി ക്ലാസെടുത്തതായുള്ള പരാതിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. ക്ലാസ് മുറികള്‍ ഫോഗിംഗിലൂടെ അണുവിമുക്തമാക്കുകയോ മതിയായ സാമൂഹിക അകലം പാലിക്കുകയോ ചെയ്യാതെയാണ് ക്ലാസുകള്‍ നടത്തിയതെന്നാണ് പരാതി. നാനൂറോളം കുട്ടികളെ ക്ലാസുകളില്‍ പങ്കെടുപ്പിച്ചതായും പരാതിയില്‍ പറയുന്നു.

വിഷയത്തില്‍ ജില്ല റൂറല്‍ പോലീസ് കമ്മീഷണര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest