Connect with us

Techno

പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകളുമായി നോക്കിയ

Published

|

Last Updated

ന്യൂയോര്‍ക്ക് | നോക്കിയ 5.4, സി1 പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ പുറത്തിറക്കി നോക്കിയ. 5 സീരീസിലെ പുതിയ മോഡലാണ് നോക്കിയ 5.4. പിന്‍വശത്ത് നാല് ക്യാമറകളാണ് ഇതിനുള്ളത്. ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ ബാറ്ററി ലൈഫുമുണ്ട്.

നോക്കിയ 5.4ന് (4ജിബി+ 64ജിബി) 189 യൂറോ (ഏകദേശം 16,900 രൂപ)യാണ് വില. 4ജിബി+128ജിബി, 6ജിബി+64ജിബി എന്നീ വകഭേദങ്ങളുടെ വില പ്രഖ്യാപിച്ചിട്ടില്ല. 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി ക്യാമറ. സെല്‍ഫി ക്യാമറ 16 മെഗാപിക്‌സല്‍ ആണ്.

എന്‍ട്രി ലെവല്‍ ഫോണായ നോക്കിയ സി1 പ്ലസിന് 69 യൂറോ (ഏകദേശം 6,200 രൂപ)യാണ് വില. 1ജിബി+ 16ജിബി വകഭേദത്തില്‍ മാത്രമാണ് ഈ മോഡല്‍ ഇറക്കിയത്. 2,500 എം എ എച്ച് ബാറ്ററി, 5വാട്ട് ചാര്‍ജിംഗ് എന്നിവയുമുണ്ട്. രണ്ട് മോഡലുകളുടെയും ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചിട്ടില്ല.

Latest