Connect with us

National

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം കവിഞ്ഞു; 442 പേര്‍ക്ക് കൂടി ജീവഹാനി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കൊവിഡിനെത്തുടര്‍ന്ന് ഇതുവരെ 1,42,628 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 442 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Latest