Connect with us

National

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഇന്ന് പ്രധാനമന്ത്രി തറക്കല്ലിടും

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. പാര്‍ലമെന്റ് എസ്റ്റേറ്റിലെ 108ാം പ്ലോട്ടിലാണ് 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം ഉയരുന്നത്. 971 കോടി രൂപ ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയെ എതിര്‍ക്കുന്ന ഹരജികളില്‍ തീര്‍പ്പാകുംവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാല്‍, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ല.

പ്രധാനമന്ത്രിക്കുപുറമേ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചടങ്ങില്‍ സംസാരിക്കും. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് ചടങ്ങുകള്‍ തുടങ്ങുക

 

---- facebook comment plugin here -----

Latest