Connect with us

Qatar

യാത്രയയപ്പ് നല്‍കി

Published

|

Last Updated

ദോഹ | 33 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജമാല്‍ ഗുരുക്കള്‍ തിക്കോടിക്ക് ഖത്തര്‍ യുഎംഎഐ കളരി യാത്രയയപ്പ് നല്‍കി. തിക്കോടി തവക്കല്‍ കളരിയുടെ ഗുരുനാഥന്‍ കൂടിയായ ജമാല്‍ ഗുരുക്കള്‍ ദോഹയിലും കളരി പരിശീലിപ്പിച്ചിട്ടുണ്ട്.

യുഎംഎഐ ആസ്ഥാനത്ത് സംഘടിപ്പിച്ച യാത്രയയപ്പ് ടെക്നിക്കല്‍ ഡയറക്റ്റര്‍ നൗഷാദ് മണ്ണോളിയുടെ അധ്യക്ഷതയില്‍ സിദ്ധീഖ് ഗുരുക്കള്‍ ചെലവൂര് ഉദ്ഘാടനം ചെയ്തു. ചീഫ് ഇന്‍സ്ട്രക്ടര്‍ ഇസ്മായില്‍ ഗുരുക്കള്‍ ടി ഒ വാണിമേല്‍ ഉപഹാരം കൈമാറി. ശരീഫ് തിരുവള്ളൂര്‍, ലത്തീഫ് കടമേരി, റാസിഖ് എടക്കാട് എന്നിവര്‍ സംസാരിച്ചു. യാത്രയയപ്പിനു നന്ദി അറിയിച്ചുകൊണ്ട് ജമാല്‍ ഗുരുക്കള്‍ മറുപടി പ്രസംഗം നടത്തി. സി കെ ഉബൈദ് സ്വാഗതവും ആഷിഖ് നന്ദിയും പറഞ്ഞു.

Latest