Kerala
മൂന്നാറിലെ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് മാഞ്ഞ് പെമ്പിളൈ ഒരുമ

ഇടുക്കി | പരമ്പരാഗത ട്രേഡ് യൂണിയന്‍ കൂട്ടായ്മകളെ വെല്ലുവിളിച്ച് മൂന്നാറിലെ തോട്ടം മേഖലയില്‍ വളരുകയും കഴിഞ്ഞ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ അധികാരത്തിന്റെ ഭാഗമാകുകയും ചെയ്ത പെമ്പിളൈ ഒരു ഈ തിരഞ്ഞെടുപ്പില്‍ ചിത്രത്തിലേ ഇല്ല. കഴിഞ്ഞ തവണ യു ഡി എഫ് മൂന്നാര്‍ പഞ്ചായത്ത് ഭരണം പിടിച്ചത് ഇവരുടെ കരുത്തിലായിരുന്നു. എന്നാല്‍ സ്വാധീന മേഖലകളിലൊന്നിലും ഇത്തവണ പെമ്പിളൈ ഒരുമ മത്സരിക്കുന്നില്ല.
കഴിഞ്ഞ തവണ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാര്‍ഡിലും ഇവര്‍ വിജയിച്ചിരുന്നു. ഒറ്റക്ക് ഭരിക്കാന്‍ ആര്‍ക്കും ഭൂരിഭക്ഷം ഇല്ലാതായതോടെയാണ് യു ഡി എഫ് ഇവരുടെ പിന്തുണ ഉറപ്പിച്ച് കഴിഞ്ഞ തവണ പഞ്ചായത്ത് പിടിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ സ്ത്രീ കൂട്ടായ്മ തന്നെ മൂന്നാറിലെ തോട്ടം മേഖലയില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്ത് തോട്ടം തൊഴിലാളികള്‍ക്ക് ഇടയില്‍ പോലും പെമ്പിളൈ ഒരുമക്ക് സ്വാധീനം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നേരത്തെ പാര്‍ട്ടിവിട്ട പലരും ഇപ്പോള്‍ സി പി എമ്മിലേക്ക് തിരിച്ച് പോയതായാണ് വിവരം.