Kerala
സി എം രവീന്ദ്രനെ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഇ ഡി ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നല്‍കും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും കൊവിഡ് ബാധയെത്തുടര്‍ന്ന് ഇത് മാറ്റിവെക്കുകയായിരുന്നു. രവീന്ദ്രന്‍ കൊവിഡ് മുക്തനായ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കാന്‍ ഇ ഡി തീരുമാനിച്ചത്.
സ്വര്‍ണക്കളളക്കടത്തിനെ കുറിച്ച്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല മറ്റു ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നതായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം രവീന്ദ്രനുമായി അടുപ്പമുള്ള, വടകരയിലെ കച്ചവടസ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കസ്റ്റഡിയിലുളള ശിവശങ്കറിനേയും
സ്വപ്ന സുരേഷിനേയും കസ്റ്റംസ് നാളെ കോടതിയില്‍ ഹാജരാക്കും. ഡോളര്‍ കടത്തുകേസിലും ശിവശങ്കറിനെ പ്രതി ചേര്‍ക്കുമെന്നാണ് വിവരം.