Connect with us

Kerala

ദേശീയ പണിമുടക്ക്; കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതി

Published

|

Last Updated

തിരുവനന്തപുരം  | കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയുളവാക്കി. വാണിജ്യ കേന്ദ്രങ്ങളെല്ലാം
അടഞ്ഞു കിടക്കുകയാണ്. പൊതുഗതാഗതവും നിശ്ചലമായി. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ജോലിക്കെത്തിയത്. 4,800ലേറെ ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ഹാജര്‍ നില 17 മാത്രമായിരുന്നു.

പണിമുടക്കിയ തൊഴിലാളികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ തമ്പാനൂര്‍ ജംഗ്ഷനില്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം മുഴക്കിയ ശേഷമാണ് റെയില്‍വേ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്.

Latest