Connect with us

National

നിവാര്‍ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും പൊതു അവധി; തീരമേഖലകളില്‍ അതീവ ജാഗ്രത

Published

|

Last Updated

ചെന്നൈ |  നിവാര്‍ ചുഴലിക്കാറ്റിന്റെ വരവ് വലിയ ആശങ്കപരത്തവെ തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ പൊതു അവധി വ്യാഴാഴ്ച വരെ നീട്ടി. പൊതു ഗതാഗത സര്‍വീസും ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകള്‍ കൂടി ദക്ഷിണ റെയില്‍വേ റദ്ദാക്കി. 12 വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും തുറന്നു.

തീവ്രചുഴലിക്കാറ്റായി മാറിയ നിവാര്‍ തമിഴ്‌നാടിന്റെ തെക്ക് കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ചെന്നൈ നഗരം അതീവജാഗ്രതയിലാണ്.

ചെന്നൈ നഗരത്തിന് തൊട്ടടുത്തുള്ള മഹാബലിപുരത്തിനും പുതുച്ചേരിയിലെ കാരയ്ക്കലിനുമിടയില്‍ ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് കണക്കുകൂട്ടല്‍. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്നലെ മുതല്‍ കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈ നഗരത്തിന്റെ തീരമേഖല അതീവജാഗ്രതയിലാണ്.

---- facebook comment plugin here -----

Latest