Connect with us

National

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജംഷഡ്പുരിനെ തോല്‍പ്പിച്ച് ചെന്നൈയ്ന്‍ എഫ് സി

Published

|

Last Updated

പനാജി |  ഐഎസ്എലില്‍ ജംഷഡ്പുര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ചെന്നൈയ്ന്‍ എഫ്‌സി. അനുരുദ്ധ് ഥാപ്പ, ഇസ്മയില്‍ ഇസ്മ എന്നിവരാണ് ചെന്നൈയ്ക്കായി ഗോള്‍ നേടിയത്. വാല്‍സ്‌കിസ് ജംഷഡ്പുരിനായി വലകുലുക്കി. ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.

കളി തുടങ്ങി ആദ്യമിനിറ്റില്‍ തന്നെ ജംഷഡ്പുരിനെ ഞെട്ടിച്ച് ചെന്നൈ സ്‌കോര്‍ ചെയ്തു. അനിരുദ്ധ് ഥാപ്പ 54ാം സെക്കന്റില്‍ എതിര്‍വലയില്‍ പന്തെത്തിച്ചു. ഐഎസ്എലിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണിത്.

26 ാം മിനിറ്റില്‍ ഇസ്മയിലൂടെ ചെന്നൈ ലീഡ് രണ്ടായി ഉയര്‍ത്തി. എന്നാല്‍ 37 ാം മിനിറ്റില്‍ വാല്‍സ്‌കിസ് ജംഷഡ്പുരിനായി ഒരു ഗോള്‍ തിരിച്ചടിച്ചു.

രണ്ടാം പകുതിയില്‍ ജംഷഡ്പുര്‍ സമനിലയ്ക്കായും ചെന്നൈ ലീഡ് ഉയര്‍ത്താനും ഉശിരന്‍ പോരാട്ടം നടത്തിയെങ്കിലും ഗോള്‍ മാത്രം മാറിനിന്നു. അനിരുദ്ധ് ഥാപ്പയാണ് കളിയിലെ താരം