Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: പണവും ഭൂമിയും വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍ ശ്രമമെന്ന് സാക്ഷി

Published

|

Last Updated

കൊച്ചി  | നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ജിന്‍സനാണ് പരാതിയുമായി രംഗത്തെത്തിയത്.പ്രതിക്ക് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ടെന്നും അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയുമാണ് വാഗ്ദാനമെന്നും ജിന്‍സന്റെ പരാതിയില്‍ പറയുന്നു. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസറാണ് വിളിച്ചതെന്നും പരാതിയിലുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണപ്പെടുത്തിയ സംഭവത്തില്‍ പത്തനാപുരം എംഎല്‍എയും നടനുമായ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ പ്രദീപ് കുമാറിനെ പ്രതിചേര്‍ത്ത് ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest