Connect with us

Kannur

പാലത്തായി പീഡനക്കേസ്; അന്വേഷണത്തിന് പുതിയ സംഘം

Published

|

Last Updated

കണ്ണൂര്‍ | പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബി ജെ പി നേതാവായ അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന കേസിന്റെ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു. തളിപ്പറമ്പ് ഡി വൈ എസ് പി. രത്‌നകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എ ഡി ജി പി ജയരാജിനാണ് അന്വേഷണ ചുമതല. നേരത്തെ കേസന്വേഷിച്ച ഐ ജി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് മാറ്റിയത്.

ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുകകയാണെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയില്‍ പുതിയ സംഘത്തെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതിയതില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Latest