Connect with us

Kerala

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

Published

|

Last Updated

തിരുവനന്തപുരം | ബാര്‍ കോഴ കേസില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ബാര്‍ ഉടമയായ ബിജു രമേശിന്റെ പുതിയ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. രമേശ് ചെന്നിത്തലക്ക് പുറമെ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ടാകും.

ബാര്‍ ലൈസന്‍സ് ഫീസ് കുറക്കാന്‍ബാറുടമകള്‍ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലക്കും മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു, മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

ബാര്‍കോഴയില്‍ മാണിക്കും ബാബുവിനുമെതിരെ മാത്രമായിരുന്നു വിജിലന്‍സിന്റെ അന്വേഷണം. മുഖ്യമന്ത്രി അനുമതി നല്‍കിയെങ്കിലും പ്രതിപക്ഷനേതാവ് മുന്‍മന്ത്രിമാര്‍ എന്നിവര്‍ക്കെതിരായ അന്വേഷണത്തിന് ഉത്തരവിറക്കാന്‍ ഗവര്‍ണ്ണറുടേയും സ്പീക്കറുടേയും അനുമതി കൂടി വേണം.