Connect with us

National

അമ്പതോളം കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വില്‍പ്പന നടത്തി; യു പിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | അമ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങളും വീഡിയോകളും വില്‍പ്പന നടത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ചിത്രകൂട് സ്വദേശിയായ രാംഭവാനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സര്‍വീസില്‍ ജൂനിയര്‍ ഗ്രേഡ് എന്‍ജിനീയറാണ് ഇയാള്‍.

പത്തു വര്‍ഷത്തോളമാണ് ഇയാള്‍ പല കുട്ടികളെയും പീഡിപ്പിച്ചത്. പീഡനത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഡാര്‍ക്ക് നെറ്റിലൂടെ വില്‍പ്പന നടത്തി പണമുണ്ടാക്കുകയുംചെയ്തു. അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നതെന്നു സിബിഐ വ്യക്തമാക്കി. ബാന്ദ, ചിത്രകൂട്, ഹമിര്‍പുര്‍ ജില്ലകളിലാണ് ഇയാള്‍ പീഡനങ്ങള്‍ നടത്തിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ബാന്ദ ജില്ലയില്‍നിന്നാണ് രാംഭവാനെ സിബിഐ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ സിബിഐ എട്ടു മൊബൈല്‍ ഫോണുകള്‍, എട്ടു ലക്ഷം രൂപ, സെക്‌സ് ടോയ്‌സ്, ലാപ്‌ടോപ്പ്, മറ്റു ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ സിബിഐ കണ്ടെടുത്തു. ലാപ്‌ടോപ്പില്‍ കണ്ടെത്തിയ ഇ-മെയിലുകള്‍ സിബിഐ പരിശോധിച്ചുവരികയാണ്. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും പങ്കാളികളായിട്ടുണ്ടെയന്നും സിബിഐ അന്വേഷിക്കുന്നുണ്ട്.