Connect with us

Kerala

കോതമംഗലം പള്ളിക്കേസ്: യാക്കോബായക്കാരുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി | കോതമംഗലം പളളി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹരജി നിലവില്‍ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഇതിനിടെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 

 

Latest