മലബാര്‍ മെഡിക്കല്‍ കോളജിലെ പീഡന ശ്രമം; ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: November 16, 2020 1:03 pm | Last updated: November 16, 2020 at 1:20 pm

കോഴിക്കോട് | കോഴിക്കോട്ടെ ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതി മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. നടപടി സ്വീകരിക്കാന്‍ വൈകിയത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
നേരത്തെ, ആശുപത്രി രജിസ്റ്ററില്‍ നിന്നും യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ഇയാള്‍ മെസേജ് അയച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ പറയുന്നു.