Connect with us

Bahrain

സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ബഹ്റൈന്റെ പുതിയ പ്രധാനമന്ത്രി

Published

|

Last Updated

മനാമ | കഴിഞ്ഞ ദിവസം അന്തരിച്ച ബഹ്റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ പിന്‍ഗാമിയായി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ രാജകുമാരനെ തിരഞ്ഞെടുത്തു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയാണ് ഉത്തരവിറക്കിയത്. 2020ലെ 44-ാമത് ബഹ്റൈന്‍ റോയല്‍ ഉത്തരവിലൂടെയാണ് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അമേരിക്കയിലെ മയോ ക്ലിനിക്ക് ഹോസ്പിറ്റലില്‍ ചികിത്സയിലയായിരിക്കെയാണ് മരണപ്പെട്ടത്.

 

Latest