Connect with us

Gulf

സഊദി അറേബ്യക്ക് നേരെ ഹൂത്തി ഡ്രോൺ ആക്രമണശ്രമം സഖ്യസേന തകർത്തു

Published

|

Last Updated

റിയാദ്| സഊദി അറേബ്യക്ക് നേരെ വീണ്ടും ഹൂത്തിഡ്രോൺ ആക്രമണം. പൈലറ്റില്ലാ വിമാനം ഉപയോഗിച്ച്‌ ആക്രമണം നടത്താനുള്ള ശ്രമം സഖ്യസേന പരാജയപ്പെടുത്തിയതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

ഇറാന്‍ പിന്തുണയുള്ള ഹൂത്തികളാണ് ആക്രമണത്തിന് പിന്നിൽ. യമനിൽ നിന്ന് സഊദി അറേബ്യ ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ അയച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേനസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നു.

കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി തവണയാണ് ഹൂത്തികൾ സഊദിക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തെ ശക്തമായി തിരിച്ചടിക്കുമെന്നും വക്താവ് പറഞ്ഞു.

Latest