Connect with us

Covid19

ഇ-സഞ്ജീവനി വഴി ഇനി കൊവിഡ് ഒ പി സേവനങ്ങളും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ ഇ-സഞ്ജീവനി വഴി ഇനി കൊവിഡ് ഒ പി സേവനങ്ങളും. കൊവിഡ് ബാധിതര്‍ക്കും പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും സേവനം പ്രയോജനപ്പെടുത്താമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ സേവനങ്ങള്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഒ പി ഡി വഴി ലഭ്യമാകും.

കൊവിഡ് ഭേദമായവര്‍ക്ക് അനുബന്ധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിട്ടോ, ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്ഫോം വഴിയോ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു.