Connect with us

Kerala

അറസ്റ്റ് സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചെന്ന് ഖമറുദ്ദീന്‍

Published

|

Last Updated

 

കാസര്‍കോട് |  നിക്ഷേപ തട്ടിപ്പ് കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമെന്ന് ലീഗ് നേതാവും എം എല്‍ എയുമായ എം സി ഖമറുദ്ദീന്‍. സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ചാണ് അന്വേഷണ സംഘത്തിന്റെ നടപടി. നോട്ടീസ് പോലും നല്‍കാതെവിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഖമറുദ്ദീന്‍ ആരോപിച്ചു.

കേസില്‍ തിങ്കളാഴ്ച തന്റെ ഹരജി കോടതി പരിഗണിക്കുന്നുണ്ട്. എന്നാല്‍ അതിനുപോലും കാത്തിരിക്കാതെയാണ് കാര്യങ്ങള്‍ അന്വേഷിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇതുകൊണ്ടെന്നുംരാഷ്ട്രീയമായിതന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പോകവെയാണ് ഖമറുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.