Connect with us

Covid19

ഇന്ന് 6,820 പേര്‍ക്ക് കൊവിഡ്; പരിശോധിച്ചത് 61,388 സാമ്പിളുകള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 6,820 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5,935 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 730 കേസുകളുണ്ട്. 7,699 പേര്‍ രോഗമുക്തരായി. രോഗബാധ സ്ഥിരീകരിച്ചവരില്‍ 60 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 26 പേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകള്‍ പരിശോധിച്ചു. 84,087 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തൃശൂര്‍- 900, കോഴിക്കോട്- 828, തിരുവനന്തപുരം- 756, എറണാകുളം- 749, ആലപ്പുഴ- 660, മലപ്പുറം- 627, കൊല്ലം- 523, കോട്ടയം- 479, പാലക്കാട്- 372, കണ്ണൂര്‍- 329, പത്തനംതിട്ട- 212, കാസര്‍കോട്- 155, ഇടുക്കി- 116, വയനാട്- 114 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം കരമന സ്വദേശി പത്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ ജി കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍ രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60), കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍ (61), കുന്നുത്തറ സ്വദേശി കെ ഭാസ്‌കരന്‍ (82), വടക്കല്‍ സ്വദേശി കെ ജെ അലക്‌സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മാമ്പാട് സ്വദേശി ഹംസ (60), പൊന്‍മല സ്വദേശി കുഞ്ഞാളന്‍ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂര്‍ ചാലാട് സ്വദേശി പി എ നസീര്‍ (50), തളിപ്പറമ്പ് സ്വദേശി അയ്യന്‍ പെരുമാള്‍ (73) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1,613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. തൃശൂര്‍- 880, കോഴിക്കോട്- 805, തിരുവനന്തപുരം- 596, എറണാകുളം- 519, ആലപ്പുഴ- 627, മലപ്പുറം- 584, കൊല്ലം- 516, കോട്ടയം- 475, പാലക്കാട്- 193, കണ്ണൂര്‍- 240, പത്തനംതിട്ട- 166, കാസര്‍കോട്- 146, ഇടുക്കി- 84, വയനാട്- 104 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം- 14, എറണാകുളം, തൃശൂര്‍, കോഴിക്കോട്- 7 വീതം, കണ്ണൂര്‍- 6, കാസര്‍കോട്- 5, ആലപ്പുഴ- 4, പാലക്കാട്- 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം- 2 വീതം, വയനാട്- 1 എന്നിങ്ങനെയാണ് രോഗ ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക്.

തിരുവനന്തപുരം- 622, കൊല്ലം- 593, പത്തനംതിട്ട- 364, ആലപ്പുഴ- 521, കോട്ടയം- 480, ഇടുക്കി- 113, എറണാകുളം- 1,288, തൃശൂര്‍- 1,032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍കോട്- 40 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,568 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,351 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3,011 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

---- facebook comment plugin here -----

Latest